CJP നേതാവ് സൗരവ് ദാസിനെതിരെ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി അപേക്ഷ

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിനെതിരെ അധിക്ഷേപകരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച്‌ കോക്റോച്ച്‌ ജനതാ പാർട്ടി (CJP) വക്താവും ആക്ടിവിസ്റ്റുമായ സൗരവ് ദാസിനെതിരെ ക്രിമിനല്‍ കോടതി അലക്ഷ്യ നടപടികള്‍ ആരംഭിക്കാൻ അനുമതി തേടി കേന്ദ്ര അറ്റോർണി ജനറലിന് അപേക്ഷ സമർപ്പിച്ചു.സുപ്രീം കോടതി അഭിഭാഷകനാണ് അനുമതി ആവശ്യപ്പെട്ട് അറ്റോർണി ജനറലിനെ സമീപിച്ചത്.സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിനെയും ലക്ഷ്യമിട്ട് സൗരവ് ദാസ് നടത്തിയ പരസ്യ പ്രസ്താവനകള്‍ നീതിപീഠത്തിന്റെ അന്തസ്സിനെയും നിഷ്പക്ഷതയെയും ബോധപൂർവം ചോദ്യം ചെയ്യുന്നതാണെന്ന് അപേക്ഷയില്‍ ആരോപിക്കുന്നു. ന്യായാധിപന്മാരെയും കോടതി നടപടികളെയും അപകീർത്തിപ്പെടുത്തുന്ന ഇത്തരത്തിലുള്ള പരാമർശങ്ങള്‍ നീതിന്യായ വ്യവസ്ഥയോടുള്ള പൊതുജനങ്ങളുടെ വിശ്വാസം തകർക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *