ന്യൂഡൽഹി : ഗർഭിണികളായ ഐപിഎസ് പ്രൊബേഷൻ ഉദ്യോഗസ്ഥർക്ക് പരിശീലനത്തിന് വിലക്കേർപ്പെടുത്തിയ 1993 ലെ സർക്കാർ നയത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി.പരിശീലനം നേടാനുള്ള സ്ത്രീകളുടെ അവകാശത്തെ നിഷേധിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മെഡിക്കൽ പരീക്ഷയിൽ ശാരീരികമായി ഫിറ്റ് ആണെന്ന് തെളിഞ്ഞാൽ എന്തുകൊണ്ട് വനിതകൾക്ക് പരിശീലനം തുടരാൻ അനുവദിച്ചുകൂടെന്നും കോടതി ചോദിച്ചു. ഉർവശി സെൻഗർ എന്ന ഐപിഎസ് ഉദ്യോഗസ്ഥ നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ഈ വർഷം ജൂണിൽ ആരംഭിച്ച പരിശീലനത്തിന്റെ രണ്ടാം ഘട്ടത്തിൽ ഉർവശിച്ച് പങ്കെടുക്കാൻ കഴിയുമോയെന്നാണ് കാര്യത്തിൽ വ്യക്തത വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു. വിഷയത്തിൽ വ്യാഴാഴ്ചക്കകം മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.സ്ത്രീകളുടെ സംരക്ഷണം എന്ന തരത്തിൽ ഒരു ഏകീകൃത നിയമം ഇതിനായി കൊണ്ടുവന്നത് ഉചിതമല്ലെന്നും പ്രസവശേഷം ഒമ്പത് മാസത്തിനുള്ളിൽ തന്നെ പരിശീലനത്തിന് തയാറുള്ളവർ ഉണ്ടാകാമെന്നിരിക്കെ എല്ലാവർക്കും ഒരേ മാനദണ്ഡം വെക്കുന്നത് ശരിയല്ലെന്നും കോടതി ഓർമ്മിപ്പിച്ചു.
ഗർഭിണികളായ ഐപിഎസ് ഉദ്യോഗസ്ഥർക്ക് പരിശീലനത്തിന് വിലക്ക്; കേന്ദ്ര നയത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി
