ആന്റോ അഗസ്‌റ്റിനെ എക്സൈസ് കസ്റ്റഡിയിൽ വിട്ടു; ചോദ്യം ചെയ്യാൻ ലഭിക്കുക 24 മണിക്കൂർ

ബത്തേരി:അളവിൽ മദ്യം പിടികൂടിയകേസിൽ റിപ്പോർട്ടർബ്രോഡ്കാസ്റ്റിങ് കമ്പനി എംഡിആന്റോ അഗസ്റ്റിനെ എക്സൈസ്കസ്റ്റഡിയിൽ വിട്ട് കോടതിഉത്തരവ്. ബത്തേരി ജുഡീഷ്യൽമജിസ്ട്രേട്ട് കോടതിയാണ് നാളെഉച്ചയ്ക്ക് 12 മണിവരെ ആന്റോഅഗസ്റ്റിനെ കസ്റ്റഡിയിൽവിട്ടത്. നാലു ദിവസംകസ്റ്റഡിയിൽ വേണമെന്നാണ്എക്സൈസ് കോടതിയിൽഅപേക്ഷ നൽകിയിരുന്നത്.ആന്റോയെ ഇന്നു തന്നെതെളിവെടുപ്പിനു മദ്യം പിടികൂടിയവീട്ടിലെത്തിക്കുമെന്നാണുകരുതുന്നത്. തുടർന്നാവും ചോദ്യംചെയ്യുക.വീട്ടിൽനിന്നു കണ്ടെത്തിയ മദ്യശേഖരത്തിൽ വ്യാജമദ്യവും ഉണ്ടായിരുന്നു. ഇതിന്റെ ഉറവിടം അടക്കമുള്ള കാര്യങ്ങളാണ് എക്സൈസ് വിശദമായി അന്വേഷിക്കുന്നത്.കഴിഞ്ഞ ദിവസം ആന്റോ അഗസ്റ്റിൻ നൽകിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. തുടർന്ന് ഹർജി 22നു പരിഗണിക്കാൻ മാറ്റിവച്ചു. മദ്യം പിടിച്ചെടുത്ത കെട്ടിടം 2022 ജൂൺ 30ന് സർഫാസി നടപടികളുടെ ഭാഗമായി വിറ്റതാണെന്നും ആന്റോയുടേതല്ലെന്നുമാണു പ്രതിഭാഗം വാദിക്കുന്നത്. എന്നാൽ, ഈ വർഷം മാർച്ചിൽ ഹർജിക്കാരൻ കെട്ടിട നികുതി അടച്ചിട്ടുണ്ടെന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (ഡിജിപി) ടി.ആസഫലി ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *