അനില്‍ അംബാനിക്കെതിരെ കേസെടുത്ത് സിബിഐ; എല്‍ഐസിക്ക് 2684 കോടിയുടെ നഷ്ടമുണ്ടാക്കിയതില്‍ കേസ്

അനില്‍ അംബാനിക്കെതിരേ സിബിഐ കേസെടുത്ത് സിബിഐ. എല്‍ഐസിക്ക് 2,684 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയതിലാണ് കേസ്.റിലയൻസ് ക്യാപിറ്റല്‍ ചെയർമാൻ അനില്‍ അംബാനി, എംഡി സതീശ് സേട്ട് എന്നിവർക്കെതിരെയാണ് അന്വേഷണം. എല്‍ഐസി റിലയൻസ് ക്യാപിറ്റലിന്റെ കടപത്രങ്ങളിലൂടെ 3900 നിക്ഷേപം നടത്തിയിരുന്നു. എന്നാല്‍ നിക്ഷേപിച്ച തുകയില്‍ ഭൂരിഭാഗവും തിരികെ ലഭിച്ചില്ല. തുക വകമാറ്റി ചെലവഴിച്ചെന്നും വഞ്ചന നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നിയമ നടപടി. പരാതിയില്‍ സിബിഐ നേരത്തെ എട്ട് കേസുകളെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *