എറണാകുളം:സമൂഹമാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിന് നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കണം എന്ന അന്‍സിബ ഹസൻ്റെ പരാതി മജിസ്ട്രേറ്റ് വീണ്ടും പരിശോധിക്കണമെന്ന് ഹൈക്കോടതി. അൻസിബ ഹസൻ നൽകിയ തെളിവുകൾ പരിശോധിക്കാനാണ് എറണാകുളം മജിസ്ട്രേറ്റ് കോടതിക്ക് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ നിർദ്ദേശം നൽകിയിരിക്കുന്നത്. കുറ്റകൃത്യം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോ എന്നും, തെളിവ് ശേഖരണത്തിനായി പൊലീസ് അന്വേഷണം ആവശ്യമാണോ എന്നും കോടതി പരിശോധിക്കണം.വ്യക്തിപരമായി അധിക്ഷേപിച്ചെന്നാരോപിച്ച് ലക്ഷ്മിപ്രിയക്കും ശ്വേതാ മേനോനുമെതിരെ അൻസിബ നൽകിയ പരാതിയിൽ കേസെടുക്കാനാകില്ലെന്നായിരുന്നു പൊലീസിൻ്റെ നിലപാട്. അപകീർത്തിപ്പെടുത്തൽ മാത്രമാണ് കണ്ടെത്താനായതെന്നും, കേസെടുക്കാവുന്ന മറ്റ് കുറ്റങ്ങളൊന്നും ഇല്ലെന്നുമായിരുന്നു പൊലീസ് റിപ്പോർട്ട്. ഈ റിപ്പോർട്ട് മജിസ്ട്രേറ്റ് കോടതിയും അംഗീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്. മജിസ്ട്രേറ്റ് കോടതിയിൽ അൻസിബ നൽകിയ സ്വകാര്യ അന്യായത്തിലായിരുന്നു പൊലീസ് നേരത്തെ കേസെടുക്കാനാകില്ലെന്ന റിപ്പോർട്ട് സമർപ്പിച്ചത്.ലക്ഷ്മിപ്രിയയെ കൂടാതെ യൂട്യൂബ് ചാനല്‍ ഉടമയും നടി ശ്വേത മേനോനും ചേര്‍ന്ന ഗൂഡാലോചന നടത്തി സമൂഹമാധ്യമത്തിലെ വീഡിയോ തൻ്റെ മാന്യതയും സ്വകാര്യതയും തകർത്തെന്നും പരാതിയില്‍ പറയുന്നു. പൂർണ വീഡിയോ പുറത്തുവിടാതിരിക്കാൻ പാലാരിവട്ടം പൊലീസിനെ മുൻകൂട്ടി അറിയിച്ചെങ്കിലും ഫലപ്രദമായ നടപടി ഉണ്ടായില്ല. കേസ് രജിസ്റ്റർ ചെയ്യാതെ ആറു പേരുടെ സാക്ഷി മൊഴി രേഖപ്പെടുത്തിയ പൊലീസ് നടപടി നിയമവിരുദ്ധമാണെന്നും ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ അന്‍സിബ ചൂണ്ടിക്കാട്ടി.ലൈംഗിക ചുവയുള്ള പരാമർശങ്ങളിലൂടെ സ്ത്രീയുടെ അന്തസ്സിനും മാന്യതയ്ക്കും ക്ഷതമേൽപ്പിക്കുന്ന കുറ്റകൃത്യങ്ങൾ നടന്നാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകാതെ, താൻ നൽകിയത് സ്വകാര്യ അന്യായമായി തുടരുമെന്നും സത്യവാങ്മൂലം രേഖപ്പെടുത്താനുമാണ് മജിസ്ട്രേറ്റ് ഉത്തരവിട്ടത്. മജിസ്ട്രേറ്റ് കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്.മുമ്പും രണ്ട് പൊലീസ് സ്റ്റേഷനുകളിൽ അൻസിബ പരാതി നൽകിയിരുന്നു. നടൻ ടിനി ടോമിനെതിരെ കടവന്ത്ര പൊലീസിലും നടി ലക്ഷ്മി പ്രിയ, ഭർത്താവ്, എസ്ഐ രേഷ്മ എന്നിവർക്കെതിരെ ഹിൽപാലസ് പൊലീസിലും അൻസിബ നൽകിയ പരാതികളിൽ കോടതി നിർദേശപ്രകാരം നേരത്തെ കേസെടുത്തിരുന്നു.സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ഗുരുതരമായ പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കും പാലാരിവട്ടം എസ്.എച്ച്.ഒ യ്ക്കുമെതിരെയാണ് അൻസിബ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെയും സമീപിച്ചിരുന്നു.
Related Posts
വഖഫ്, മസ്ജിദ് എന്നീ പദങ്ങൾ രേഖയിലുണ്ടായതുകൊണ്ട് മാത്രം വസ്തു വഖഫ് ആകില്ല; മദ്രാസ് ഹൈക്കോടതി
- law-point
- April 3, 2026
- 0
ചെന്നൈ: വഖഫ് സ്വത്തുക്കള്‍ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ നിബന്ധനകളില്‍ നിര്‍ണ്ണായക വ്യക്തത വരുത്തി […]
അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ച കേസ്: ശ്വേതാ മേനോനെതിരായ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി
- law-point
- August 7, 2025
- 0
അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്ബാദിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത […]
ക്ലീൻ ചിറ്റ് നല്കിയ അന്വേഷണ റിപ്പോര്‍ട്ട് അസാധുവാക്കിയ കോടതി ഉത്തരവ് റദ്ദാക്കണം; എഡിജിപി എം ആര് അജിത് കുമാറിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
- law-point
- August 26, 2025
- 0
അനധികൃത സ്വത്ത് സമ്ബാദനക്കേസിലെ വിജിലൻസ് കോടതി ഉത്തരവിനെതിരെ എഡിജിപി എം ആർ അജിത് […]
