രാജ്യത്തെ കോടതി സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കുന്ന ‘ഒരു കേസ്, ഒരു ഡേറ്റ’ പദ്ധതി പ്രഖ്യാപിച്ച് സുപ്രീംകോടതി.കേസ് വിവരങ്ങള്‍ ക്രോഡീകരിച്ച് ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനും കേസ് മാനേജ്മെന്റ് കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതി ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് പ്രഖ്യാപിച്ചത്.ഹൈക്കോടതി, ജില്ല, പ്രാദേശിക കോടതികള്‍ എന്നിവയുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര ഡാറ്റാബേസ് പൊതുജനസേവനം കാര്യക്ഷമമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.പരാതിക്കാർക്ക് കോടതി സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാൻ സുപ്രീംകോടതി വെബ്സൈറ്റുമായി ബന്ധിപ്പിച്ച ‘സു സഹായ്’ എന്ന എഐ ചാറ്റ്ബോട്ട് സംവിധാനവും ചീഫ് ജസ്റ്റിസ് പുറത്തിറക്കി. സുപ്രീംകോടതി രജിസ്ട്രിയും നാഷണല്‍ ഇൻഫർമാറ്റിക്സ് സെന്ററും ചേർന്നാണ് ചാറ്റ്ബോട്ട് വികസിപ്പിച്ചത്.
‘ഒരു കേസ്, ഒരു ഡേറ്റ’; രാജ്യത്തെ കോടതി സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് സുപ്രീംകോടതി
