തമിഴ്നാട്ടില്‍ സർക്കാർ രൂപീകരണ പ്രതിസന്ധി രൂക്ഷമായിരിക്കെ, ടി.വി.കെയും കോണ്ഗ്രസുംസുപ്രീകോടതിയെ സമീപിച്ചേക്കും.മുതിർന്ന അഭിഭാഷകരുമായി നേതാക്കള്‍ കൂടിയാലോചന നടത്തിയെന്നാണ് വിവരം. ഏറ്റവും വലിയ ഒറ്റകക്ഷിയെ ഗവർണർ ക്ഷണിക്കേണ്ടതാണെന്ന് ഇന്നലെ മുതിർന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ്വി പ്രതികരിച്ചു. അപലപനീയമായ പെരുമാറ്റമാണ് ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ആരോപിച്ചു. ഗവർണർമാർ ബി.ജെ.പിയുടെ ഏജന്റുമാരാണെന്ന് കപില്‍ സിബല്‍ എം.പി കുറ്റപ്പെടുത്തി.
തമിഴ്നാട് പ്രതിസന്ധി: സുപ്രീംകോടതിയെ സമീപിച്ചേക്കും
