സ്വകാര്യത അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജിയില്‍ ശശി തരൂർ എം പിക്ക് ആശ്വാസമായി ദില്ലി ഹൈക്കോടതിയുടെ ഇടപെടല്‍.തരൂരിന്റെ ഡീപ്പ്ഫേക്ക് വീഡിയോകള്‍ നീക്കാൻ കോടതി വിവിധ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകള്‍ക്ക് നിർദ്ദേശം നല്‍കി. പാക്കിസ്ഥാനെ തരൂർ പ്രകീർത്തിക്കുന്ന തരത്തിലുള്ള വ്യാജ വീഡീയോകളാണ് പ്രചരിക്കുന്നത്. ഇതടക്കമുള്ള തരൂരിന്‍റെ വ്യാജ വീഡിയോകളെല്ലാം നീക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് മിനി പുഷ്കർണ ആണ് തരൂരിന്‍റെ ഹർജി പരിഗണിച്ചത്. നേരത്തെ ബോളിവുഡ് താരങ്ങളും മോഹൻലാല്‍ ഉള്‍പ്പെടെയുള്ളവരും സമാന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു.
ദില്ലി ഹൈക്കോടതിയില്‍ ശശി തരൂരിന് വലിയ ആശ്വാസം, സ്വകാര്യത അവകാശം സംരക്ഷിക്കും, ഡീപ്പ്ഫേക്ക് വീഡിയോകള്‍ നീക്കാൻ ഉത്തരവിട്ടു
