ഷിക്മ: അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് ഇസ്രായേൽ സൈന്യം പിടികൂടിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ലാ പ്രവർത്തകരായ സൈഫ് അബുഷെക്കിന്റെയും തിയാഗോ ആവിലയുടെയും തടവ് ഇസ്രായേൽ കോടതി നീട്ടി. ജയിലിൽ ഇരുവരും നിരാഹാരം തുടരുകയാണ്. ചൊവ്വാഴ്ച വൈകിട്ട് നടന്ന വിചാരണയിൽ, ഇരുവരെയും മെയ് 10 ഞായറാഴ്ച വരെ തടവിൽ വെക്കാൻ അഷ്കെലോൺ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.തടവിലാക്കപ്പെട്ട പ്രവർത്തകർ കടുത്ത ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയാകുന്നതായി വെളിപ്പെടുത്തി. എന്നാൽ ഇത് കോടതി പരിഗണിച്ചില്ല. ഗസ്സയിലെ ഇസ്രായേൽ ഉപരോധം ലംഘിച്ച് ഭക്ഷണവും മരുന്നും എത്തിക്കാൻ ശ്രമിച്ച ഫ്ലോട്ടില്ലാ കപ്പലുകൾ ഏപ്രിൽ 29-30 തീയതികളിലാണ് ഇസ്രായേൽ സൈന്യം ആക്രമിച്ചത്. 170-ലധികം പ്രവർത്തകരെ പിടികൂടി. സമാധാന സേവന പ്രവര്‍ത്തകരെ ആക്രമച്ചതിൽ വലിയ പ്രതിഷേധം ഉയര്‍ന്നു. ഇതോടെ മറ്റുള്ളവരെയെല്ലാം പിന്നീട് ഗ്രീസിലേക്ക് തിരിച്ചയച്ചു. എന്നാൽ സൈഫിനെയും തിയാഗോയെയും മാത്രം ഇസ്രായേൽ തടവിലിട്ടു.തടവിലാക്കപ്പെട്ട ഇരുവരും കടുത്ത ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയാകുന്നതായി അവരുടെ നിയമപ്രതിനിധികളായ അദാല സെന്റർ റിപ്പോർട്ട് ചെയ്തു. തിയാഗോ ആവിലയെ ക്രൂരമായി മർദിച്ചതായും അദ്ദേഹം രണ്ട് തവണ ബോധരഹിതനായതായും അഭിഭാഷകർ പറഞ്ഞു. സൈഫ് അബുഷെക്കിനെ കണ്ണുകൾ കെട്ടി മുഖം തറയിൽ അമർത്തി ദീർഘനേരം കിടത്തിയതായും പരാതിയുണ്ട്.തങ്ങളുടെ അനധികൃത തടവിൽ പ്രതിഷേധിച്ച് ഷിക്മ ജയിലിൽ ഇരുവരും നിരാഹാര സമരത്തിലാണ്. നിലവിൽ ആറ് ദിവസമായി ഇവർ ഭക്ഷണം കഴിക്കുന്നില്ല. ഗ്രീക്ക് സമുദ്രപരിധിക്ക് സമീപം അന്താരാഷ്ട്ര ജലാതിർത്തിയിൽ വെച്ചാണ് ഇവരെ പിടികൂടിയത്. അതിനാൽ ഇസ്രായേൽ കോടതിക്ക് ഇവരെ വിചാരണ ചെയ്യാൻ അധികാരമില്ലെന്ന് അദാല സെന്റർ വാദിക്കുന്നു. എന്നാൽ “ശത്രുക്കളെ സഹായിച്ചു”, “ഭീകര സംഘടനകളുമായി ബന്ധം” തുടങ്ങിയ ആരോപണങ്ങളാണ് ഇസ്രായേൽ പ്രോസിക്യൂഷൻ ഉന്നയിക്കുന്നത്.ബ്രസീൽ, സ്പെയിൻ എന്നീ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവന ഇറക്കി. തടവിൽ കഴിയുന്ന തിയാഗോയുടെ മാതാവ് ബ്രസീലിൽ അന്തരിച്ചതായും റിപ്പോർട്ടുകളുണ്ട്.2007 മുതൽ ഇസ്രായേൽ ഏർപ്പെടുത്തിയിരിക്കുന്ന ഗസ്സ ഉപരോധം ലംഘിക്കാനും അവിടുത്തെ ജനങ്ങൾക്ക് സഹായം എത്തിക്കാനുമായി അന്താരാഷ്ട്ര സന്നദ്ധപ്രവർത്തകർ രൂപീകരിച്ച കൂട്ടായ്മയാണ് ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല, ഫ്രീഡം ഫ്ലോട്ടില്ല തുടങ്ങിയ സമുദ്രയാന മാനവിക കൂട്ടായ്മകൾ.ബ്രസീൽ, സ്പെയിൻ എന്നീ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവന ഇറക്കി. തടവിൽ കഴിയുന്ന തിയാഗോയുടെ മാതാവ് ബ്രസീലിൽ അന്തരിച്ചതായും റിപ്പോർട്ടുകളുണ്ട്.2007 മുതൽ ഇസ്രായേൽ ഏർപ്പെടുത്തിയിരിക്കുന്ന ഗസ്സ ഉപരോധം ലംഘിക്കാനും അവിടുത്തെ ജനങ്ങൾക്ക് സഹായം എത്തിക്കാനുമായി അന്താരാഷ്ട്ര സന്നദ്ധപ്രവർത്തകർ രൂപീകരിച്ച കൂട്ടായ്മയാണ് ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല, ഫ്രീഡം ഫ്ലോട്ടില്ല തുടങ്ങിയ സമുദ്രയാന മാനവിക കൂട്ടായ്മകൾ.
ഫ്ലോട്ടില്ലാ പ്രവർത്തകര്‍ ജയിലിൽ നിരാഹാരം തുടരുന്നു, ജാമ്യം നിഷേധിച്ച് ഇസ്രയേൽ കോടതി
