നിർബന്ധപൂർവം ആസിഡ് കുടിപ്പിക്കപ്പെട്ടവരെ 2016ലെ ഭിന്നശേഷി അവകാശ നിയമപ്രകാരമുള്ള ‘ആസിഡ് ആക്രമണ ഇരകളുടെ’ നിർവചനത്തില്‍ സുപ്രീംകോടതി ഉള്‍പ്പെടുത്തി.2016ലെ നിയമം ആസിഡ് എറിയുന്നതിനെ മാത്രമാണ് ആക്രമണമായി അംഗീകരിച്ചിരുന്നത്. എന്നാല്‍ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 124 പ്രകാരം ആസിഡ് എറിയുന്നതും കുടിപ്പിക്കുന്നതും 10 വർഷം മുതല്‍ ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ്.നിർബന്ധപൂർവ്വം ആസിഡ് കുടിപ്പിക്കപ്പെട്ടവരെ “ആസിഡ് ആക്രമണ ഇരകളുടെ” വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് 2016-ല്‍ നിയമം നിലവില്‍ വന്ന കാലം മുതലുള്ള മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുമെന്ന് ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.ഇതുവഴി, നിർബന്ധപൂർവം ആസിഡ് കുടിപ്പിക്കപ്പെട്ടവർക്ക് 2016ലെ നിയമപ്രകാരമുള്ള ഭിന്നശേഷി ആനുകൂല്യങ്ങള്‍ക്ക് അർഹതയുണ്ടാകും. അതിജീവിച്ചവർക്ക് തുടർച്ചയായ വൈദ്യചികിത്സ ആവശ്യമായതിനാല്‍ സമഗ്രമായ ഒരു നയരൂപീകരണം നടത്താനും കോടതി നിർദേശിച്ചു.
നിര്‍ബന്ധപൂര്‍വം ആസിഡ് കുടിപ്പിക്കപ്പെട്ടവരും ഭിന്നശേഷി അവകാശ നിയമത്തില്‍
