ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ചികിത്സാ ചെലവ് ലഭിക്കാത്ത പരാതിയില്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്കാൻ ഉപഭോക്തൃ കോടതിയുടെ വിധി.മെഡിസെപ് ക്ലെയിം നിഷേധിച്ച ഓറിയന്റല്‍ ഇൻഷുറൻസ് കമ്പനിക്കെതിരെയാണ് വിധി. മടിക്കൈ പൂത്തക്കാലിന് സമീപം നീരളിയിലെ അധ്യാപികയായ എൻ ഗായത്രിയാണ് പരാതികാരി. ഗായത്രിയുടെ പിതാവ് പരവനടുക്കം പാലിച്ചിയടുക്കത്തെ ഗോപാലൻ ആചാരിക്ക് കാസർകോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ നല്കിയ ചികിത്സയുടെ ചെലവ് നല്കുന്നതില് ഇൻഷുർ കന്പനി വീഴ്ച വരുത്തിയിരുന്നു.ഇതിനെതിരെ നല്കിയ പരാതിയിലാണ് നടപടി. 75,000 രൂപ ആശുപത്രി അധികൃതരില്‍നിന്നും ഓറിയന്റല്‍ ഇൻഷുറൻസില്‍നിന്നും നഷ്ടപരിഹാരമായി കിട്ടാനാണ് ഗായത്രി കാസർകോട് ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്. വാദംകേട്ട കോടതി ഇവരില്‍നിന്നും ഈടാക്കിയ തുകയായ 40,000 രൂപയും സേവനത്തിലെ വീഴ്ച്ചക്ക് 10,000 രൂപയും കോടതി ചെലവ് 5000 രൂപ അടക്കം 65000 രൂപയും പരാതി നല്കിയ തീയതി മുതല്‍ 40000 രൂപക്ക് 6 ശതമാനം വാർഷിക പലിശ സഹിതം നഷ്ടപരിഹാരമായി നല്‍കാനും വിധിച്ചു.
മെഡിസെപ് ക്ലെയിം ലഭിച്ചില്ല : ഇൻഷുറൻസ് കമ്പനിക്ക് ഉപഭോക്തൃ കോടതിയുടെ പിഴ
