ഭിന്നശേഷിക്കാരിയായ മകളെ പീഡിപ്പിച്ച പിതാവിന് ജീവിതാവസാനം വരെ തടവുശിക്ഷ

മാനസികവെല്ലുവിളി നേരിടുന്ന മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച്‌ കോടതി.കോഴിക്കോട് കൊയിലാണ്ടി സ്വദേശിയെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി കെ. നൗഷാദലി ശിക്ഷിച്ചത്. 2024-ലാണ് കേസിനാസ്പദമായ സംഭവം. രക്ഷിതാക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു പെണ്‍കുട്ടി.പിതാവിന് മകളോടുള്ള പെരുമാറ്റത്തില്‍ സംശയം തോന്നിയ കുട്ടിയുടെ മാതാവ് കുട്ടിയെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് മാതാവിന്റെ സഹോദരി ചോദിച്ചപ്പോഴാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. പ്രതി ജീവിതാവസാനം വരെ ജയില്‍ശിക്ഷ അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പ്രെത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് ഇന്‍സ്പെക്ടര്‍ മെല്‍ബിന്‍ ജോസ്, സബ് ഇന്‍സ്പെക്ടര്‍ ജിതേഷ് എന്നിവരാണ് അന്വേഷിച്ചത്.പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *