ബലാത്സംഗ കേസില്‍ വിചാരണ നേരിടണമെന്ന കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മോൻസൻ മാവുങ്കല്‍ നല്‍കിയ ഹർജിയില്‍ സുപ്രീം കോടതി നോട്ടീസ്.കേസില്‍ സംസ്ഥാന പൊലീസിൻ്റെ മറുപടി തേടി.വീട്ടുജോലിക്കാരിയുടെ മകളെ ബലാത്സംഗം ചെയ്തു എന്ന കുറ്റത്തിന് വിചാരണ നേരിടാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചിൻ്റെയാണ് നടപടി. വീട്ടുജോലിക്കാരിയുടെ മകളെ ബലാത്സംഗം ചെയ്തു എന്ന കുറ്റത്തിന് വിചാരണ നേരിടാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവ് റദ്ദാക്കണം എന്നാണ് അപ്പീലിലെ ആവശ്യം. വീട്ടുജോലിക്കാരിയുടെ മകളെ പ്രായപൂർത്തിയാകുന്നതിനു മുൻപ് പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഗർഭം അലസിപ്പിക്കുകയും ചെയ്തു എന്ന കേസില്‍ എറണാകുളം പോക്സോ കോടതി മോൻസനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. പ്രായപൂർത്തിയതിന് ശേഷം പീഡിപ്പിച്ചതിനാണ് രണ്ടാമത്തെ ബലാത്സംഗ കേസ്. ഒരേ കുറ്റത്തിന് രണ്ടു തവണ ശിക്ഷിക്കപ്പെടാൻ പാടില്ല എന്ന വകുപ്പ് ചൂണ്ടിക്കാട്ടിയാണ് നിലവിലെ അപ്പീല്‍. മുതിർന്ന അഭിഭാഷകൻ ആദിത്യ സോൻദ്ദി, അഭിഭാഷകൻ വിഷ്ണു പി എന്നിവരാണ് മോണ്‍സണായി ഹാജരായത്.
ബലാത്സംഗ കേസ്: ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മോൻസണ്‍ മാവുങ്കല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്
