പോലീസ് നിയമനത്തില്‍ ‘രണ്ടാം ഊഴം’ ഇല്ലെന്ന് സുപ്രീം കോടതി

പൊതുസേവനത്തിലേക്കുള്ള നിയമന നടപടികള്‍ കർക്കശമായി പാലിക്കപ്പെടേണ്ടതാണെന്നും, വ്യക്തിപരമായ കാരണങ്ങളാല്‍ പരീക്ഷകളില്‍ ഇളവ് നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി.പോലീസ് നിയമനത്തിനായുള്ള കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കാൻ കഴിയാത്ത ഉദ്യോഗാർത്ഥിക്ക് വീണ്ടും അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. പൊതു നിയമനങ്ങളില്‍ കാരുണ്യത്തേക്കാള്‍ നിയമവാഴ്ചയ്ക്കും തുല്യതയ്ക്കുമാണ് മുൻഗണന നല്‍കേണ്ടതെന്ന് കോടതി ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *