ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ കുറ്റപത്രം തെരഞ്ഞെടുപ്പിന് ശേഷം; കൂടുതല്‍ സമയം തേടി എസ്‌ഐടി

ശബരിമല സ്വർണക്കൊള്ള കേസിലെ അന്തിമ കുറ്റപത്രം സമർപ്പിക്കല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമെന്ന് എസ്‌ഐടി.ശാസ്ത്രീയ പരിശോധന ഫലം അടക്കമുള്ള നിർണായക തെളിവുകള്‍ ഇതുവരെ ലഭിച്ചില്ലെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ വിശദീകരണം. അന്വേഷണം പൂർത്തിയാക്കാൻ കൂടുതല്‍ സാവകാശം വേണ്ടിവരും. ഇക്കാര്യം ഇന്ന് ഹൈക്കോടതിയെ അറിയിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. തെളിവെടുപ്പ് നടപടികള്‍ തുടരുകയാണെന്നും പരിശോധനാഫലങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച്‌ അന്വേഷണത്തിന് അന്തിമ രൂപം നല്‍കുമെന്നും എസ്‌ഐടി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *