ചിലന്തിയാര്‍ ചെക്ക് ഡാം നിര്‍മാണം: ദേശീയ ഹരിത ട്രിബ്യൂണല്‍ ഇടപെടുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച്‌ കേരളം

ഇടുക്കി വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഇടപെടുന്നതിനെതിരേ കേരളം സുപ്രീം കോടതിയെ സമീപിച്ചു.സംസ്ഥാന ചീഫ് സെക്രടറി എസ് ജയതിലകാണ് ട്രൈബ്യൂണല്‍ ഇടപെടലിനെതിരെ ഹർജി നല്‍കിയത്. അന്തർ സംസ്ഥാന നദീജല തർക്കങ്ങളില്‍ ഇടപെടാൻ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്നാണ് ഹർജിയില്‍ വ്യക്തമാക്കുന്നത്.വട്ടവട പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കാനാണ് കേരളം ചെക്ക് ഡാം നിർമ്മിക്കുന്നതെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ചിലന്തിയാർ ചെക്ക് ഡാമിലൂടെ ഇടുക്കി വട്ടവട പഞ്ചായത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കലാണ് ലക്ഷ്യമെന്ന് കേരളം ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജല്‍ ജീവൻ മിഷന്റെ ഭാഗമായാണ് പദ്ധതിയെന്നും കേരളം വാദിക്കുന്നു. തമിഴ്‌നാട്ടിലെ അമരാവതി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുമെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ട്രിബ്യൂണല്‍ ഇടപെടല്‍. സംസ്ഥാനത്തിനായി സ്റ്റാൻഡിങ് കൗണ്‍സില്‍ നിഷേ രാജൻ ഷൊങ്കറാണ് ഹർജി സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *