യു എസില്‍ തട്ടിപ്പു നടത്തി വൻ ലാഭം കൊയ്ത ഇന്ത്യൻ സഹോദരന്മാര്‍ കുറ്റക്കാരെന്നു ജൂറി കണ്ടെത്തി

വിസ-ഹെല്‍ത്കെയർ തട്ടിപ്പു നടത്തി പെൻസില്‍വേനിയ മെഡിക്കെയ്ഡിന് $32 മില്യണ്‍ നഷ്ടമുണ്ടാക്കി എന്ന കേസില്‍ ഇന്ത്യൻ അമേരിക്കൻ സഹോദരന്മാരായ ഭാസ്കർ സവാനി, അരുണ്‍ സവാനി എന്നിവർ കുറ്റക്കാരാണെന്നു ഫെഡറല്‍ ജൂറി കണ്ടെത്തി.ശിക്ഷ തീരുമാനിക്കാനുളള വിചാരണ ജൂലൈ 8-9നു നടത്തും.ഭാസ്കർ സവാനിക്കു 420 വർഷത്തെ തടവ് ശിക്ഷ ലഭിക്കാം. അരുണ്‍ സവാനിക്ക് 415 വർഷവും.ഇരുവരും ചേർന്നു നടത്തിയ ‘സവാനി ഗ്രൂപ്പ്’ ദന്ത ചികിത്സയുമായി ബന്ധപ്പെട്ടു വ്യാപകമായ തട്ടിപ്പു നടത്തുന്ന സംഘം ആയിരുന്നുവെന്നു പ്രോസിക്യൂഷൻ ആരോപിച്ചു. ഭാസ്കർ സവാനി ഡെന്റിസ്റ്റ് ആണ്. അരുണ്‍ ഗ്രൂപ്പിന്റെ ബിസിനസ് നടത്തിപ്പുകാരനും.ദീർഘകാലം അവരോടൊപ്പം പ്രവർത്തിച്ച അലെക്‌സാന്ദ്ര ഓല റാഡോമിയക് എന്ന സ്ത്രീയുടെ പേരിലുള്ള ഹെല്‍ത്കെയർ തട്ടിപ്പു കുറ്റങ്ങളും തെളിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *