സൗദിയിലേക്ക് നിരോധിത ലഹരിമരുന്ന് കടത്തിയ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി

ലഹരിമരുന്ന് കടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സൗദി പൗരന്റെ വധശിക്ഷ സൗദി അറേബ്യയില്‍ നടപ്പിലാക്കി. കിഴക്കൻ പ്രവിശ്യയില്‍ ആംഫെറ്റാമൈൻ ഗുളികകള്‍ കടത്തിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഖാലിദ് ബിൻ അലി ബിൻ മുഹമ്മദ് അല്‍ മാദിഹ് എന്ന പൗരന്‍റെ ശിക്ഷയാണ് നടപ്പിലാക്കിയത്.രാജ്യത്തേക്ക് നിരോധിത ലഹരിമരുന്ന് കടത്തുകയും അത് വിതരണം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിനാണ് ഇയാള്‍ക്ക് വധശിക്ഷ ലഭിച്ചത്. അന്വേഷണത്തിനൊടുവില്‍ പ്രതി കുറ്റം സമ്മതിക്കുകയും വിചാരണ കോടതി വധശിക്ഷ വിധിക്കുകയുമായിരുന്നു. അപ്പീല്‍ കോടതികളുടെ അംഗീകാരത്തിന് ശേഷം രാജകല്‍പ്പന പ്രകാരമാണ് ഇന്ന് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.രാജ്യത്തെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നീതി നടപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, സമൂഹത്തെ നശിപ്പിക്കുന്ന മയക്കുമരുന്ന് മാഫിയകള്‍ക്ക് ഇസ്‌ലാമിക ശരീഅത്ത് പ്രകാരമുള്ള കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *