11 വയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് ജയില്‍

പ്രായപൂർത്തിയാവാള ആണ്‍കുട്ടിയെ ലൈംഗിക ആക്രമണങ്ങള്‍ക്ക് ഇരയാക്കിയ കേസില്‍ ഒന്നാം പ്രതിക്ക് ആറ് വർഷവും ഏഴ് മാസവും രണ്ടാം പ്രതിക്ക് എട്ട് വർഷവും ഏഴ് മാസവും കഠിനതടവ് വിധിച്ച്‌ പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി.കൊല്ലം കിളികൊല്ലൂർ വില്ലേജില്‍ എം.ജി നഗർ സേവ്യർ കോട്ടേജില്‍ അലക്സ് കെ.ജെ. റോബിൻ (36), ഇയാള്‍ക്ക് ഒത്താശയും ചെയ്ത കൊല്ലം ഉളിയകോവില്‍ നിത്യ പ്രഭാ നഗറില്‍ കവിത (37) എന്നിവരെയാണ് ജഡ്ജി അരവിന്ദ് ബി.ഇടയോടി ശിക്ഷിച്ചത്.11 വയസുകാരനാണ് പീഡനത്തിന് ഇരയായത്. 2022 ജൂണിനും 2023 മാർച്ചിനും ഇടയില്‍ കൊല്ലം മുണ്ടയ്ക്കലിലെ വാടകവീട്ടിലാണ് കുട്ടി പീഡനത്തിനിരയായത്. കൊല്ലം ഈസ്റ്റ് പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന മേരി സുപ്രഭയാണ് കേസ് അന്വേഷിച്ച്‌ കുറ്റപത്രം സമർപ്പിച്ചത്. പ്രതികള്‍ അടിമാലിയില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ തൊടുപുഴ സെഷൻസ് കോടതിയില്‍ നിലവില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജിത്ത് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *