കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യവ്യാപകമായി നടപ്പാക്കിയ വോട്ടർപട്ടികയില്‍ പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികള്‍ സുപ്രീംകോടതി വിധി പറയാൻ മാറ്റി.ഭരണഘടനയുടെ ആർട്ടിക്കിള്‍ 326, 1950ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ചുള്ള ചട്ടങ്ങള്‍ എന്നിവ പ്രകാരം നിലവിലെ രീതിയില്‍ എസ്ഐആർ നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്ന വിഷയമാണ് സുപ്രീംകോടതി പരിശോധിക്കുന്നത്.കഴിഞ്ഞവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ബീഹാറില്‍ എസ്ഐആർ നടപ്പാക്കിയതിനെ പിന്നാലെയാണ് വിഷയം സുപ്രീംകോടതിയില്‍ എത്തിയത്.
എസ്ഐആര്‍ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാൻ മാറ്റി
