ശ്രീശ്രീ രവിശങ്കറിന് എതിരായ കേസ് ഹൈക്കോടതി തടഞ്ഞു

ബെംഗളൂരു: ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനെതിരെ ഭൂമി കൈയേറിയെന്നാരോപിച്ച് എടുത്ത കേസില്‍ കര്‍ണ്ണാടക ഹൈക്കോടതി അന്വേഷണം തടഞ്ഞു. അദ്ദേഹം അടക്കം നിരവധി പേരെ പ്രതികളാക്കിയാണ്, കേസ് എടുത്തിരുന്നത്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് തുടര്‍ നടപടി സ്‌റ്റേ ചെയ്തത്.ശ്രീ ശ്രീ രവിശങ്കറിനെ കേസില്‍ പെടുത്താന്‍ വേണ്ട കുറ്റമൊന്നും പ്രഥമ ദൃഷ്ട്യാ കാണുന്നില്ലെന്നും കോടതി വ്യക്തമാക്കിജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്.അദ്ദേഹത്തിനെതിരെ കൃത്യമായ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അടുത്ത ഹിയറിങ്ങിന് ഹാജരാക്കൂ എന്ന് കോടതി പറഞ്ഞു. വ്യക്തമായ ആരോപണമില്ലാതെ അദ്ദേഹത്തെ ക്രിമിനല്‍ നടപടികളിലേക്ക് വലിച്ചിഴയ്‌ക്കാനാവില്ല. അതുവരെ കേസ് സ്‌റ്റേ ചെയ്യുകയാണ്. കോടതി വ്യക്തമാക്കി. ജനു. 21ന് കേസ് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *