‘ഹാൽ സിനിമ എങ്ങനെയാണ് കത്തോലിക്കാ കോൺഗ്രസിനെ ബാധിക്കുന്നത്’; ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: ഹാൽ സിനിമയിലെ രംഗങ്ങൾ നീക്കേണ്ടതില്ലെന്ന ഉത്തരവിനെതിരായ അപ്പീലിൽ, കത്തോലിക്കാ കോൺഗ്രസിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിനിമ എങ്ങനെയാണ് കത്തോലിക്കാ കോൺഗ്രസിനെ ബാധിക്കുന്നതെന്ന് കോടതി ചോദിച്ചു. സിനിമയിലെ രംഗങ്ങൾ നീക്കാനോ കൂട്ടിച്ചേർക്കാനോ നിർദ്ദേശിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സിനിമയുടെ ഏത് ഭാഗമാണ് നിങ്ങളുടെ അന്തസിനെ ബാധിക്കുന്നതെന്നും മിശ്രവിവാഹം സിനിമയിലല്ലേയെന്നും കത്തോലിക്കാ കോൺഗ്രസിനോട് ഹൈക്കോടതി ചോദിച്ചു. സിനിമ കാണാതെ അഭിപ്രായം പറയരുത്. സിംഗിൾ ബെഞ്ച് ഉത്തരവ് നിങ്ങൾക്ക് എതിരല്ലല്ലോയെന്നും ഹൈക്കോടതി പറഞ്ഞു. കത്തോലിക്കാ കോൺഗ്രസിന്റെ അപ്പീൽ ഉത്തരവിനായി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *