തെരുവുനായ്ക്കള്‍ കാരണം വിവാഹമോചനം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. അഹമ്മദാബാദ് സ്വദേശിയായ 41കാരനാണ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.തെരുവുനായ്ക്കളോട് ഭാര്യയ്ക്ക് അമിതമായ സ്നേഹമാണെന്നും സമൂഹം ഇതിന്റെ പേരില്‍ പുച്ഛിക്കുന്നുവെന്നും മാനസിക സമ്മർദ്ദം മൂലം ശാരീരിക ബന്ധം പോലും സാധ്യമല്ലെന്നും വിവാഹമോചന ഹർജിയില്‍ ഭർത്താവ് ചൂണ്ടിക്കാട്ടി.2006ലാണ് ദമ്ബതികള്‍ വിവാഹം കഴിച്ചത്. ഭാര്യ ഒരു തെരുവുനായയെ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്ന് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്ന് അപ്പീലില്‍ പറയുന്നു. പിന്നീട് കൂടുതല്‍ തെരുവുനായകളെ ഭാര്യ കൊണ്ടുവന്നു. നായ്ക്കള്‍ക്ക് വേണ്ടി ഭക്ഷണമുണ്ടാക്കാനും അവയെ വൃത്തിയാക്കാനും പരിപാലിക്കാനും നിർബന്ധിച്ചു. ഉറങ്ങുന്നതിനിടെ നായ കടിച്ചുവെന്നും 41 കാരൻ പറയുന്നു. നായ്ക്കളുടെ ശല്യം കാരണം അയല്‍ക്കാരും പ്രശ്നമുണ്ടാക്കാൻ തുടങ്ങി. 2008 ല്‍ അവർ പൊലീസിനെ സമീപിച്ചു. ഭാര്യ മൃഗസംരക്ഷണ സംഘടയില്‍ ചേർന്നതോടെ പ്രശ്നം രൂക്ഷമായി. അയല്‍ക്കാർക്കെതിരെ പൊലീസില്‍ പരാതി നല്‍കുന്നത് ഭാര്യയുടെ സ്ഥിരം പരിപാടിയായി. സ്റ്റേഷനില്‍ കയറിയിറങ്ങി മടുത്തുവെന്നും ഭർത്താവ് പറയുന്നു.2017ല്‍ അഹമ്മദാബാദ് കുടുംബ കോടതിയില്‍ വിവാഹമോചന കേസ് ഫയല്‍ ചെയ്തു. അന്ന് ഭർത്താവാണ് തന്നെ മൃഗസ്നേഹിയാക്കിയത് എന്നാണ് അവർ കോടതിയില്‍ പറഞ്ഞത്. നായ്ക്കളെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്ന ഫോട്ടോകള്‍ ഭാര്യ കോടതിയില്‍ ഹാജരാക്കി. 2024 ഫെബ്രുവരിയില്‍ കുടുംബ കോടതി ഹർജി തള്ളിക്കളഞ്ഞു. ഇതോടെ വിവാഹമോചനം വേണമെന്നും 15 ലക്ഷം രൂപ ജീവനാംശം നല്‍കണമെന്നും കാണിച്ച് ഭർത്താവ് അപ്പീല്‍ നല്‍കുകയായിരുന്നു.
തെരുവുനായ സ്നേഹം കാരണം വിവാഹമോചനം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
