സ്ത്രീത്വത്തെ അപമാനിച്ചതിന് യുട്യൂബ് ചാനല്‍ ഉടമ ഷാജൻ സ്കറിയക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്.കോണ്‍ഗ്രസ് പ്രവർത്തക താര ടോജോ അലക്സിന്റെ പരാതിയിലാണ് കോടതി നിർദ്ദേശപ്രകാരം കൊച്ചി പാലാരിവട്ടം പൊലീസ് കേസെടുത്തത്. ഷാജൻ സ്കറിയ,ഗൂഗിള്‍ സിഇഒ സുന്ദർ പിച്ചെ,ഗൂഗില്‍ കമ്ബനി ഭാരവാഹികളടക്കം പതിനൊന്ന് പേർക്കെതിരെ ആണ് കേസ്. രാഹുല്‍ മാങ്കൂട്ടം വിവാദവുമായി ബന്ധപ്പെട്ട് താര ടോജോ നടത്തിയ പ്രതികരണങ്ങള്‍ക്കെതിരെ ആയിരുന്നു സാജൻ സ്കറിയയുടെ മറുനാടൻ മലയാളി യുട്യൂബ് ചാനലില്‍ വീഡിയോ പബ്ലിഷ് ചെയ്തത്.രാഹുല്‍ മാങ്കൂട്ടത്തിലിനെ താര വിമർശിച്ചതും കോണ്‍ഗ്രസ് പാർട്ടി രാഹുലിനെതിരെ നടപടിയെടുക്കണമെന്ന താരയുടെ ആവശ്യത്തിലുമാണ് വിമർശസ്വഭാവത്തില് വീഡിയോ പോസ്റ്റ് ചെയ്തത്. സാജന്റെ വീഡിയോക്ക് താഴെ താരക്കെതിരെ അപകീർത്തികരമായ പരാമർശങ്ങള്‍ നിരവധി കമ്ന്റുകളായും എത്തി. ഈ വീഡിയോക്കെതിരെയാണ് കോണ്‍ഗ്രസ് പ്രവർത്തക താര ടോജോ പരാതി നല്‍കിയത്. തന്റെ ഫോട്ടോ ഉള്‍പ്പടെ ഉപയോഗിച്ച് ഷാജൻ സ്കറിയ വീഡിയോ നല്‍കിയതിലും അത് അധിക്ഷേപ പരാമർശങ്ങള്‍ക്ക് വഴിവെച്ചതിലുമാണ് താര ടോജോ പരാതി നല്‍കിയത്.ഐടി ആക്ടറ് ഉള്‍പ്പടെ പതിനഞ്ച് വകുപ്പുകളിലാണ് പൊലീസ് കേസ്. അപകീർത്തി പരാമർശങ്ങള്‍ മാനദണ്ഡമില്ലാതെ, ബ്രോഡ്കാസ്റ്റ് ലൈസൻസ് ഇല്ലാതെ പബ്ലിഷ് ചെയ്യാൻ വഴിയൊരുക്കി എന്നതിലാണ് ഗൂഗിള്‍ സിഇഒ അടക്കമുള്ളവരെ പ്രതി ചേർത്തത്. മാനനഷ്ട സ്വഭാവത്തിലെന്ന വിലയിരുത്തലില്‍ ആദ്യം താരയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്നാണ് താര എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 9നമ്ബർ കോടതിയെ സമീപിച്ച് കേസെടുക്കണമെന്ന ഉത്തരവ് നേടിയത്. നേരത്തെ തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസും താരയുടെ മറ്റൊരു പരാതിയില്‍ സാജൻ സ്കറിയക്കെതിരെ കേസെടുത്തിരുന്നു.
ഷാജൻ സ്കറിയക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്; കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ നടപടി
