അധ്യാപക യോഗ്യത പരീക്ഷ; സുപ്രീം കോടതി ഉത്തരവിനെതിരെ ഹര്‍ജി നല്‍കാൻ കേരളം

Oplus_16908288

അധ്യാപക യോഗ്യത പരീക്ഷയില്‍ സുപ്രീം കോടതി ഉത്തരവിനെതിരെ ഹർജി നല്‍കാൻ കേരളം. പുനപരിശോധനയ്ക്കോ വ്യക്തത തേടിയോ ഹർജി നല്‍കാനാണ് തീരുമാനമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്നാണ് ആവശ്യം. ടെറ്റ് യോഗ്യത നേടാത്തവർക്ക് അധ്യാപക ജോലി അവസാനിപ്പിക്കണമെന്നാണ് സുപ്രീം കോടതി വിധി. കേരളത്തിലെ 50000ത്തോളം അധ്യാപകരെ ബാധിക്കും.നിലവില്‍ കോണ്‍ഫിഡൻഷ്യല്‍ റിപ്പോർട്ട് ബാധകമായിട്ടുള്ളത് പ്രധാന അധ്യാപകർക്ക് മാത്രമാണ്. കോണ്‍ഫിഡൻഷ്യല്‍ റിപ്പോർട്ട് എല്ലാ അധ്യാപകർക്കും ബാധകമാക്കുന്ന കാര്യം ചർച്ച ചെയ്യും. ഇക്കാര്യം അധ്യാപക സംഘടനകളും ആയി ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം 9 ന് മുമ്ബ് എഴുത്തുപരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിർണയം നടത്തി വിദ്യാർത്ഥികള്‍ക്ക് വിതരണം ചെയ്യണം.ഇതിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 10 മുതല്‍ 20 നുള്ളില്‍ ക്ലാസ്സ് പിറ്റിഎ. കള്‍ വിളിച്ചു ചേർക്കണമെന്നും മന്ത്രി നിർദേശിച്ചു. എഴുത്തു പരീക്ഷയില്‍ മുപ്പത് ശതമാനത്തിന് താഴെ മാർക്കുള്ള കുട്ടികള്‍ക്ക് അധ്യാപകർ അധിക പിന്തുണ നല്‍കണം. സബ്ജക്‌ട് കൗണ്‍സില്‍/ സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പ് ചേർന്ന് പ്രത്യേക പഠനപിന്തുണയുടെ കാര്യങ്ങള്‍ ആലോചിച്ച്‌ ആക്ഷൻ പ്ലാൻ തയ്യാറാക്കുകയും അവലോകന റിപ്പോർട്ട്‌ ഡിഡിഇ മാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നല്‍കണമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *