ദില്ലി: പോഷ് ആക്ട് (POSH Act) രാഷ്ട്രീയ പാർട്ടികൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹർജി.തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച് നിവേദനം നൽകിയിട്ടും മറുപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. രാഷ്ട്രീയ പാർട്ടികളെ ജോലിയിടമായി കാണാൻ ആകില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. സുപ്രീംകോടതി അഭിഭാഷക യോഗ മായ ആണ് ഹർജിക്കാരി. യോഗ മായക്കായി അഭിഭാഷകൻ ശ്രീറാം പറക്കാട്ടാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. നേരത്തെ യോഗ മായ നൽകിയ റിട്ട ഹർജിയിൽ സുപ്രീംകോടതി ഇടപെട്ടിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ആയിരുന്നു അന്ന് കോടതിയുടെ നിർദ്ദേശം.
Related Posts
നിമിഷപ്രിയയുടെ മോചനം; ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
- law-point
- July 14, 2025
- 0
ഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ തേടി […]
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ പരാതിയുടെ വിശ്വാസ്യത പൊലീസ് പരിശോധിക്കേണ്ടതില്ല: സുപ്രീം കോടതി
- law-point
- September 11, 2025
- 0
എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന ഘട്ടത്തില്‍ തന്നെ പരാതിയുടെ സത്യസന്ധതയോ വിശ്വാസ്യതയോ പൊലീസ് പരിശോധിക്കേണ്ടതില്ലെന്ന് […]
രണ്ടാനമ്മയും അമ്മയാണ്, നിയമങ്ങളില്‍ അമ്മ എന്നതിന്റെ നിര്‍വചനം ഉദാരമാക്കണം – സുപ്രീം കോടതി
- law-point
- August 8, 2025
- 0
ഡല്‍ഹി: കുടുംബ പെന്ഷന് ഉള്‍പ്പെടെയുള്ള സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് കീഴില്‍ ആനുകൂല്യങ്ങള്‍ നല്കുന്നതില് […]
