പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം ശരിവെച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി : പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. പുനഃക്രമീകരണം ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ കേരള പൊലീസ് അസോസിയേഷനും പൊലീസ് ഓഫീസേഴ്സ് അസോസിയേഷനുമാണ് സുപ്രീം കോടതിയെ സമീപിച്ചത്.ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവും അഡ്ഹോക് കമ്മിറ്റി രൂപീകരണവും നേരത്തെ റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധി ഈ കേസിൽ അന്തിമ വിധി വരും വരെ നിലനിൽക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മാർച്ച് മാസം വീണ്ടും കേസ് പരിഗണിക്കും.

കേരള പെലീസ് അസോസിയേഷന്റെ മൂന്ന് സംഘടനകളെ രണ്ട് സംഘടനകളാക്കി പുനഃക്രമീകരിച്ചുകൊണ്ടാണ് ഈ വർഷം ജൂലൈയിൽ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നത്. സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി കേരള പൊലീസ് അസോസിയേഷൻ ഉത്തരവിനെതിരെ ഹർജി നൽകുകയായിരുന്നു. സംഘടനകളെ വെട്ടിച്ചുരുക്കി രണ്ടാക്കാനുള്ള സർക്കാർ നടപടി ഉദ്യോഗസ്ഥരുടെ സംഘടിക്കാനുള്ള മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വിലയിരുത്തിയാണ് നേരത്തെ സിംഗിൾ ബെഞ്ച് സർക്കാർ ഉത്തരവ് റദ്ദാക്കിയിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *