വിളനാശത്തിന്റെ പേരിൽ ആനത്താരകളിൽ തടസ്സം പാടില്ലെന്ന് സുപ്രീംകോടതി

ദില്ലി: വിളനാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനാകില്ലെന്ന് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങളിലെയും ആനത്താരകൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് കോടതി നിര്‍ദേശം നല്‍കി. ആനകളെ തുരത്താൻ വെടിവെപ്പ് ഉൾപ്പെടെയുള്ള ബലപ്രയോഗം ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു. വന്യജീവികളുടെ സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്ന നടപടികൾ ഒരു സംസ്ഥാനവും സ്വീകരിക്കരുതെന്നാണ് ചീഫ് ജസ്റ്റിസിന്‍റെ നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *