തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകനായ രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക വിധിയുമായി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി. വിചാരണ നേരിട്ട 11 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഒന്നാം പ്രതി അമ്പലമുക്ക് കൃഷ്ണകുമാറിനും പതിനൊന്നാം പ്രതി ഗോപാലൻ സുരേഷിനും ഇരട്ട ജീവപര്യന്തമാണ് ലഭിച്ചത്.2008 ഒക്ടോബർ 17നാണ് നാലാഞ്ചിറ കോട്ടമുകളിലെ പച്ചക്കറിക്കടയിൽ വെച്ച് രഞ്ജിത്ത് കൊല്ലപ്പെട്ടത്. ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന വഞ്ചിയൂർ വിഷ്ണുവിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നാണ് കേസ്.കേസിലെ രണ്ടാം പ്രതിയായ വെള്ളിനാരായണൻ സംഭവത്തിന് പിന്നാലെ ഒളിവിൽ പോയിരുന്നു. 18 വർഷം പിന്നിട്ടിട്ടും ഇയാളെ പിടികൂടാനായിട്ടില്ല. കേസിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൂറുമാറിയതും കോടതി ഗൗരവത്തോടെ നിരീക്ഷിച്ചു. ഉദ്യോഗസ്ഥനെതിരെ നിയമനടപടികൾ സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
രഞ്ജിത്ത് വധക്കേസ്: 18 വർഷത്തിന് ശേഷം വിധി; 11 പ്രതികൾക്കും ജീവപര്യന്തം
