പുനര്‍ജനിയില്‍ അന്വേഷണം വേണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി കെ എം ഷാജഹാൻ

പുനർജനി പദ്ധതിയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. വിജിലൻസ് ക്ലോഷർ റിപ്പോർട്ട്‌ റദ്ദ് ചെയ്യണമെന്നാണ് ആവശ്യം.ആദ്യത്തെ വിജിലൻസ് റിപ്പോർട്ടില്‍ സിബിഐ അന്വേഷണം നിർദേശിച്ചിരുന്നു. എന്നാല്‍ പിന്നീട് വിജിലൻസ് നല്‍കിയ റിപ്പോർട്ടില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി അറിയിച്ചു. ഈ റിപ്പോർട്ട്‌ റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. മണപ്പാട്ട് ഫൗണ്ടേഷനെതിരെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം. വി ഡി സതീശന്റെ വിദേശ യാത്രയിലും ധനസമാഹാരണത്തിലും അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി കെ എം ഷാജഹാനാണ് ഹർജി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *