പ്രേംകുമാറിന്റെ അറസ്റ്റിന് മുൻകൂർ നോട്ടീസ് വേണ്ട; ക്രൈംബ്രാഞ്ച് ഹർജിയിൽ ഹൈക്കോടതി തീരുമാനം

ബിഎൽഎം സൊസൈറ്റിയുടെ പണം വകമാറ്റിയ കേസിൽ കഴിഞ്ഞയാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിർണായക നടപടികൾ സ്വീകരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് 103 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു. നിക്ഷേപകരുടെ പണം പ്രേംകുമാർ സ്വന്തം പേരിലേക്കും കുടുംബാംഗങ്ങളുടെ പേരിലേക്കും മാറ്റിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.ബിഎൽഎം ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിൽ സമാഹരിച്ച കോടിക്കണക്കിന് രൂപ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്നാണ് പ്രേംകുമാറിനെതിരായ പ്രധാന ആരോപണം. ഇടുക്കി സ്വദേശിനിയുടെ പരാതിയിൽ കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ പ്രേംകുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *