തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്കി 15 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 30 വര്‍ഷത്തെ കഠിനതടവ്. മലയിന്‍കീഴ് സ്വദേശി അനുരാജിനെ കാട്ടാക്കട അതിവേഗ പോക്സോ കോടതിയാണ് ശിക്ഷിച്ചത്. 70,000 രൂപ പിഴയും കോടതി വിധിച്ചു.
തിരുവനന്തപുരം തച്ചോട്ടുകാവിലെ വാടക കെട്ടിടത്തിലാണ് അനുരാജ് താമസിച്ചിരുന്നത്. തൊട്ടടുത്ത സ്ഥലത്ത് താമസിച്ചിരുന്ന കുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.അമ്മ മരിച്ച കുട്ടി മുത്തശ്ശിയുടേയും മുത്തച്ഛന്റേയും സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്.
