ചേരാനല്ലൂർ വാഹനാപകടക്കേസ്: 17കാരൻ്റെ ചിത്രം പ്രചരിച്ചതിൽ അന്വേഷണത്തിന് കോടതി നിർദേശം

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിൽ അന്വേഷണം നടത്താൻ പൊലീസിന് കോടതിയുടെ നിർദേശം. ചിത്രം എങ്ങനെയാണ് പ്രചരിച്ചതെന്ന് സൈബർ പൊലീസ് അന്വേഷിക്കണം. 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി പരിഗണിക്കവെയാണ് അഡീഷനൽ സെഷൻസ് കോടതിയുടെ ഉത്തരവ്.അന്വേഷണ ഉദ്യോഗസ്ഥനോട് തിങ്കളാഴ്ച കോടതിയിൽ ഹാജരാകാനും അഡീഷനൽ സെഷൻസ് ജഡ്ജി നിർദേശിച്ചു. 17കാരന്റെ ചിത്രം പ്രചരിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥൻ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും കോടതി ചോദിച്ചു. തിങ്കളാഴ്ച കേസ് ഡയറിയും ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.നരഹത്യാക്കുറ്റത്തിൽ ജാമ്യാപേക്ഷ പരിഗണിക്കാൻ ജുവനൈൽ ജസ്റ്റിസ് ബോർഡിന് അധികാരമില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം. കേസിലെ രേഖകൾ കൃത്യമായി വിലയിരുത്താതെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *