ധ്രുവ് റാഠിക്കെതിരേ വീണ്ടും വാറന്‍റ് പുറപ്പെടുവിച്ച് ഡൽഹി കോടതി

ന്യൂഡൽഹി: ഇൻഫ്ലുവൻസർ ധ്രുവ് റാഠിക്കെതിരേ അപകീർത്തിക്കേസിൽ വീണ്ടും വാറന്‍റ് പുറപ്പെടുവിച്ച് ഡൽഹി കോടതി. 2018 ൽ വികാസ് പാണ്ഡേ എന്നറിയപ്പെടുന്ന വികാസ് സാൻസ്ക്രിത്യായൻ നൽകിയ അപകൂർത്തിക്കേസിലാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രാഹുൽ ജെയിൻ പുതുതായി വാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നത്. ബിജെപി ഐടി സെൽ അംഗവും ഐ സപ്പോർട്ട നരേന്ദ്ര മോദി എന്ന പേജിന്‍റെ സ്ഥാപകനുമാണ് വികാസ്.ബിജെപി സെൽ പാർട് 2 എന്ന വിഡിയോയിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ ഉണ്ടായെന്നാണ് വികാസിന്‍റെ ആരോപണം. ഈ വിഡിയോ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ റീട്വീറ്റ് ചെയ്തിരുന്നു. ഒക്റ്റോബർ 17ന് കേസുമായി ബന്ധപ്പെട്ട് കോടതി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.

എന്നാൽ സമൻസുമായി എത്തിയപ്പോൾ ധ്രുവിന്‍റെ വീട് അടച്ചിട്ട നിലയിലായിരുന്നു. ഇതേ തുടർന്നാണ് ഹരിയാനയിലെ ഗുരുഗ്രാം വിലാസത്തിൽ വീണ്ടും സമൻസ് പുറപ്പെടുവിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *