വധശ്രമക്കേസ്: മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി; യൂട്യൂബർ പൊലീസിൽ കീഴടങ്ങി

best supreme court lawyers in Delhi

കാസർകോട്: വധശ്രമക്കേസിൽ പ്രതിയായ പ്രമുഖ യൂട്യൂബർ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിനെ തുടർന്ന് കാസർകോട് പൊലീസിന് മുന്നിൽ കീഴടങ്ങി. ‘ഖാദർ കരിപ്പോടി’ എന്നറിയപ്പെടുന്ന അനങ്ങൂർ സ്വദേശി അബ്ദുൽ ഖാദർ (31) ആണ് കാസർകോട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

അനങ്ങൂരിലെ ഒരു റെസ്റ്റോറന്റിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് പ്രവാസി വ്യവസായിയെ ക്രൂരമായി മർദ്ദിക്കുകയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. ഇക്കഴിഞ്ഞ ജൂൺ 28-ന് രജിസ്റ്റർ ചെയ്ത കേസിൽ ഖാദറിന് പുറമെ ഇയാളുടെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഖാദർ അറസ്റ്റ് ഒഴിവാക്കാനായി വിവിധ കോടതികളെ സമീപിച്ച് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു.

എന്നാൽ ഇയാളുടെ ജാമ്യാപേക്ഷ അടുത്തിടെ സുപ്രീം കോടതി തള്ളി. ഇതോടെയാണ് മറ്റ് വഴികളില്ലാതെ ഇയാൾ കാസർകോട് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. റിമാൻഡ് നടപടികളുടെ ഭാഗമായി പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *