നിയമത്തിലെ ചോദ്യം ചെയ്യപ്പെടുന്ന വ്യവസ്ഥകൾ അവ്യക്തവും അമിതമായ വ്യാപ്തിയുള്ളതും ആനുപാതികമല്ലാത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുമാണെന്ന് ഹർജിയിൽ പറയുന്നു. മനഃസാക്ഷിയുടെ സ്വാതന്ത്ര്യം, മതം തിരഞ്ഞെടുക്കാനുള്ള അവകാശം, അഭിപ്രായപ്രകടന സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, സ്വകാര്യത, വ്യക്തിസ്വാതന്ത്ര്യം എന്നിവയ്ക്കുമേൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ് ഈ വ്യവസ്ഥകളെന്നും ഹർജിക്കാരൻ ആരോപിച്ചു.നിയമത്തിലെ 2(എ), 3, 6, 7, 9 എന്നീ വകുപ്പുകളെയാണ് ഹർജിയിൽ പ്രത്യേകമായി ചോദ്യം ചെയ്തത്. സമത്വത്തിനുള്ള അവകാശം, അഭിപ്രായപ്രകടന സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം, മതസ്വാതന്ത്ര്യം, മതകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള അവകാശം, ന്യൂനപക്ഷ താൽപര്യങ്ങളുടെ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ഭരണഘടനാ ഉറപ്പുകൾ ഈ വ്യവസ്ഥകൾ ലംഘിക്കുന്നുവെന്നാണ് ഹർജിയിലെ ആരോപണം.
മഹാരാഷ്ട്രയിലെ മതപരിവർത്തന വിരുദ്ധ നിയമത്തെ ചോദ്യം ചെയ്ത് സമഗ്രമായ പുതിയ ഹർജി നൽകാൻ ഹർജിക്കാരനോട് നിർദേശിച്ച് ബോംബെ ഹൈക്കോടതി
