സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 15 വയസ്സുകാരിയെ പ്രണയം നടിച്ച് നിരന്തരം പീഡിപ്പിച്ച കേസില് യുവാവിന് 55 വർഷം കഠിനതടവും 3.2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.ഞീഴൂർ മരങ്ങോലി അഞ്ജലിയില് വി.യു. അനന്തുവിനെയാണ് (30) മൂവാറ്റുപുഴ പോക്സോ സ്പെഷ്യല് കോടതി ജഡ്ജി എ. സമീർ ശിക്ഷിച്ചത്.പിഴത്തുകയില് 3 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. പിഴയടച്ചില്ലെങ്കില് പ്രതി അധിക തടവ് അനുഭവിക്കണം. 2020 ഏപ്രില് 20 മുതല് പെണ്കുട്ടിയുടെ വീട്ടിലെത്തി പ്രതി പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.2021 ഡിസംബർ 5-ന് പെണ്കുട്ടിയുടെ മുറിയിലെ കട്ടിലിനടിയില് ഒളിച്ചിരുന്ന പ്രതിയെ വീട്ടുകാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് അപസ്മാരം അഭിനയിച്ച് വെള്ളം ആവശ്യപ്പെട്ട പ്രതി, പെണ്കുട്ടിയുടെ അമ്മ വെള്ളമെടുക്കാൻ പോയ തക്കം നോക്കി അടുക്കളയില്നിന്ന് കത്തിയെടുത്ത് കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു.
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 55 വര്ഷം കഠിനതടവും പിഴയും വിധിച്ച് കോടതി
വീട്ടില് തയ്യാറാക്കിയ ഭക്ഷണത്തില് പ്രതി മയക്കുമരുന്ന് കലർത്തിയിരുന്നതായും ഇത് കഴിച്ച് കുടുംബാംഗങ്ങള്ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായതായും അന്വേഷണത്തില് വ്യക്തമായി. കൂത്താട്ടുകുളം പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
