സുപ്രീം കോടതി വളപ്പിൽ പ്രതിഷേധം; വനിതാ അഭിഭാഷകർ അടക്കം കസ്റ്റഡിയിൽ; ചീഫ് ജസ്റ്റിസിന്റെ അടിയന്തര ഇടപെടൽ തേടി ബാർ അസോസിയേഷൻ

ഡൽഹി: സുപ്രീം കോടതി വളപ്പിൽ സമാധാനപരമായി പ്രതിഷേധിച്ച വനിതാ അഭിഭാഷകർ ഉൾപ്പെടെയുള്ളവർക്ക് നേരെ അമിത ബലപ്രയോഗം നടത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്ത സംഭവത്തിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്‌സിബിഎ).കസ്റ്റഡിയിലെടുത്ത ഓരോ അഭിഭാഷകരുടെയും സുരക്ഷയും അവർ എവിടെയാണെന്ന വിവരവും ഉറപ്പാക്കണമെന്നും, നിയമസഹായം ലഭ്യമാക്കണമെന്നും, നിയമപരമായ കാരണമില്ലാതെ തടങ്കലിൽ വച്ചിരിക്കുന്നവരെ ഉടൻ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളുമായി വിഷയം ചർച്ച ചെയ്യണമെന്ന് എസ്‌സിബിഎ ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ചു. സുപ്രീം കോടതി പരിസരത്ത് സമാധാനപരമായി ഒത്തുകൂടിയ അഭിഭാഷകരെ കസ്റ്റഡിയിലെടുത്ത നടപടിയെ ലോയേഴ്‌സ് അസോസിയേഷൻ ഫോർ കോൺസ്റ്റിറ്റ്യൂഷൻ (എൽഎഎഫ്‌സി) ശക്തമായി അപലപിച്ചു. കസ്റ്റഡിയിലുള്ള അഭിഭാഷകരുടെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കാൻ ചീഫ് ജസ്റ്റിസ് ഇടപെടണമെന്ന് സംഘടന വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.ജനാധിപത്യ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായി ശബ്ദമുയർത്തുമ്പോൾ അഭിഭാഷകർക്ക് അവരുടെ ഭരണഘടനാപരമായ അവകാശങ്ങൾ നഷ്ടപ്പെടുന്നില്ല. സമാധാനപരമായ ഒത്തുചേരലുകൾക്ക് മേലുള്ള ഏതൊരു നിയന്ത്രണവും വ്യക്തമായ നിയമപരമായ അടിത്തറയുള്ളതും, ആനുപാതികവും, മാനുഷിക അന്തസ്സിനെ മാനിക്കുന്നതുമായിരിക്കണം, എകസ്റ്റഡിയിലെടുക്കാനുള്ള കാരണവും തടങ്കലിൽ വച്ചിരിക്കുന്ന സ്ഥലവും കൃത്യമായി അറിയിക്കാതെയും നിയമസഹായം നിഷേധിച്ചുകൊണ്ടും അഭിഭാഷകരെ തടഞ്ഞുവെക്കുന്നത് ഭരണഘടനാപരവും നിയമപരവുമായ അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങളെ ഹനിക്കുന്നതാണെന്നും അസോസിയേഷൻ വ്യക്തമാക്കി.ന്ന് എൽഎഎഫ്‌സി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *