വാട്സാപ്പ് ഡിലീറ്റ് ചെയ്ത ആറു വയസുകാരിക്ക് അമ്മയുടെ ക്രൂരമര്‍ദനം, ബാലാവകാശ കമ്മിഷൻ കേസെടുത്തു

നെയ്യാറ്റിൻകരയില്‍ ആറു വയസുകാരിക്ക് അമ്മയുടെ ക്രൂരമർദ്ദനമേറ്റ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു.ഫോണിലെ വാട്സ്‌ആപ്പ് ഡിലീറ്റ് ചെയ്തതിനാണ് മർദനം എന്ന വാർത്തയിലാണ് നടപടി. പാറശാല എസ്‌എച്ച്‌ഒ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് കമ്മിഷൻ വിശദീകരണം തേടി. വാട്‌സ്‌ആപ്പ് ഡിലീറ്റ് ചെയ്തതിനാണ് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമര്‍ദനമുണ്ടായത്. ഉദിയന്‍കുളങ്ങര സ്വദേശികളായ വിഷ്ണു, ശോഭ ദമ്പതികളുടെ ഇളയ മകള്‍ വിഷ്ണു നന്ദയ്ക്കാണ് മര്‍ദനമേറ്റത്.സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തടിക്കഷ്ണം ഉപയോഗിച്ചാണ് കുട്ടിയെ മര്‍ദിച്ചതെന്നാണ് വിവരം. മുഖത്തും കാലിലും പരുക്കേറ്റ കുട്ടിയെ കട്ടിലില്‍നിന്ന് വീണതാണെന്ന് പറഞ്ഞ് അമ്മയും അമ്മൂമ്മയും ചേര്‍ന്നാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *