ബെംഗളൂരുവില്‍ ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തുകയും ചെയ്ത കേസില്‍ പ്രതികള്‍ക്ക് 20 വർഷം കഠിന തടവ്.ബെംഗളൂരു സൗത്ത് ഡിസ്ട്രിക്റ്റ് കോടതിയാണ് പ്രതികളായ ലോകേഷ്, ഗുരുപ്രസാദ് എന്നിവർക്ക് കഠിനശിക്ഷ വിധിച്ചത്. കേസില്‍ ഇരയായ പെണ്‍കുട്ടിക്ക് 5 ലക്ഷം രൂപ ധനസഹായം നല്‍കാനും കോടതി ഉത്തരവിട്ടു.പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിലാണ് കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. 2020 ഒക്ടോബറില്‍ കുദൂരു പൊലീസ് സ്റ്റേഷന്റെ പരിധിയിലായിരുന്നു സംഭവം. പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച പ്രതികള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ പരാതി ഉയർന്നതോടെ, അതിവേഗം അന്വേഷണം പൂർത്തിയാക്കിയ കുദൂരു പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും കൃത്യമായ തെളിവുകളോടെ കോടതിയില്‍ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്ന ദീർഘമായ വിചാരണ നടപടികള്‍ക്കൊടുവിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ്: പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്
ഒന്നാം പ്രതി ലോകേഷിന് 20 വർഷം കഠിന തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. കുറ്റകൃത്യത്തില്‍ പങ്കുചേരുകയും ഒന്നാം പ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തുകയും ചെയ്ത രണ്ടാം പ്രതി ഗുരുപ്രസാദിന് 5 വർഷം തടവും അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ. ഒന്നാം അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി പഞ്ചാക്ഷരിയുടേതാണ് ഉത്തരവ്. ശാരീരികമായും മാനസികമായും അതിക്രമം നേരിട്ട പെണ്‍കുട്ടിക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ അടിയന്തരമായി നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്
