അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.കേസില്‍ പ്രതികള്‍ ചെയ്തത് കൊലപാതകമാണെന്നും അതിനാല്‍ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 302 പ്രകാരം കൊലക്കുറ്റത്തിന് ശിക്ഷിക്കണമെന്നുമാണ് സർക്കാരിന്റെ പ്രധാന ആവശ്യം. വിചാരണക്കോടതി പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയത് പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരവും മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കുമാണ്. ഈ ഉത്തരവ് തിരുത്തി പ്രതികള്‍ക്ക് കൊലപാതക കുറ്റത്തിന് തടവുശിക്ഷ നല്‍കണമെന്നാണ് സർക്കാർ ഹർജിയില്‍ ഉന്നയിക്കുന്നത്.നേരത്തെ കേസില്‍ ഒന്നാം പ്രതിയായ ഹുസൈനെ വിചാരണക്കോടതി വെറുതെ വിട്ടതിനെതിരെയും സംസ്ഥാന സർക്കാർ അപ്പീല്‍ നല്‍കിയിരുന്നു. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിംഗ് കൗണ്‍സില്‍ അല്‍ജോ കെ. ജോസഫാണ് ഹർജികള്‍ സുപ്രീം കോടതിയില്‍ സമർപ്പിച്ചത്. മധു വധക്കേസില്‍ പ്രതികള്‍ക്ക് അർഹമായ കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നിയമപോരാട്ടത്തിലാണ് സംസ്ഥാന സർക്കാർ.

Leave a Reply

Your email address will not be published. Required fields are marked *