തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന സമിതിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’ സഖ്യം സുപ്രീം കോടതിയെ സമീപിക്കുന്നു.തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും തകർന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നല്‍കുക.നിലവില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുള്ള പൊതുതാല്പര്യ ഹർജിക്കൊപ്പമായിരിക്കും ഈ വിഷയവും പ്രതിപക്ഷം ഉന്നയിക്കുക. അതേസമയം, പ്രക്ഷോഭ പരിപാടികളില്‍ കോക്ക്റോച്ച് ജനതാ പാർട്ടി (CJP) യെ പങ്കാളിയാക്കുന്നതിനോട് ഇന്ത്യ സഖ്യത്തിലെ ചില ഘടകകക്ഷികള്‍ക്ക് വിയോജിപ്പുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമന രീതിക്കെതിരെ പ്രതിപക്ഷം സുപ്രീം കോടതിയിലേക്ക്
