ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും വിധിച്ചു. ഇടപ്പള്ളി സ്വദേശിയായ പി ജി സജുവിനെയാണ് പറവൂർ അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി.2018 ഒക്ടോബർ 11ന് കളമശ്ശേരി മഞ്ഞുമ്മല്‍ റോഡിന് സമീപത്തെ വീട്ടിലാണ് സംഭവം നടന്നത്. ഭാര്യയെ സംശയത്തെ തുടർന്ന് കുത്തിക്കൊലപ്പെടുത്തി എന്നായിരുന്നു കേസ്. കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ വിശദമായ അന്വേഷണത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചിരുന്നു.അന്വേഷണം പൂർത്തിയാക്കിയത് പൊലീസ് ഇൻസ്‌പെക്ടർ എ. പ്രസാദിന്റെ നേതൃത്വത്തിലാണ്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. എം ബി ഷാജിയും അഡ്വ. എസ് രാഖിയും ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *