തലസ്ഥാനത്ത് വൻ ലഹരി വേട്ട, 105 ഗ്രാം എംഡിഎംഎ പിടികൂടി, രണ്ട് പേര്‍ പിടിയില്‍

നഗരഹൃദയത്തില്‍ വച്ച്‌ 105 ഗ്രാം MDMAയുമായി 2 യുവാക്കളെ എക്സൈസ് നാർക്കോട്ടിക് ടീം പിടികൂടി. പടിഞ്ഞാറേകോട്ടയില്‍ വച്ചാണ് ബൈക്കില്‍ ലഹരി കടത്തിയവർ പിടിയിലായത്.ആകാശ്, അരവിന്ദ് എന്നിവരാണ് പിടിയിലായത്. മൂന്നാഴ്ചക്കിടെ മൂന്നാമത്തെ കൊമേഴ്സ്വല്‍ അളവിലുള്ള പിടികൂടലാണ്. ഇപ്പോള്‍ പിടിയിലാവ‍ർക്കെതിരെ ഇതിന് മുൻപ് കേസില്ലെന്ന്‌ എക്സൈസ് സംഘം അറിയിച്ചു. ഇവർ ആദ്യമായാണ് പിടിയിലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *