കോഴിക്കോട് മകന്റെ കൂടെ കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരനായ ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം; പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവ്

നാലുവയസ്സുകാരനോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് അഞ്ച് വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ.നോർത്ത് ബേപ്പൂർ സ്വദേശി മുണ്ടോടി വീട്ടില്‍ പയസ് (43) ആണ് ശിക്ഷിക്കപ്പെട്ടത്.കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി സി.എസ്. അമ്പിളിയാണ് വിധി പ്രസ്താവിച്ചത്. മാറാട് പൊലീസ് സ്റ്റേഷൻ പരിധിയില്‍ 2024ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.മകന്റെ കൂടെ കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരനായ ആണ്‍കുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് കേസ് വിചാരണയിലേക്ക് നീങ്ങിയത്.മാറാട് എസ്‌ഐ എല്‍.വി. അരുണ്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു കേസിന്റെ അന്വേഷണം. അന്വേഷണത്തില്‍ ശേഖരിച്ച തെളിവുകളും രേഖകളും കോടതിയില്‍ ഹാജരാക്കി.തുടർന്ന് കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അഞ്ച് വർഷത്തെ കഠിനതടവും 40,000 രൂപ പിഴയും വിധിക്കുകയായിരുന്നു.കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡ്വ. ആർ.എൻ. രഞ്ജിത്ത് ഹാജരായി. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ വേഗത്തില്‍ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കുന്നതിനായുള്ള ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതിയിലാണ് കേസിന്റെ നടപടികള്‍ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *