മാധ്യമപ്രവർത്തക അപർണ കുറുപ്പിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ബിഗ് ടിവി സീനിയർ കോ–ഓർഡിനേറ്റിങ്‌ എഡിറ്റർ അപർണ കുറുപ്പിന് മതിയായ സംരക്ഷണം നൽകണമെന്ന് പൊലീസിന് ഹെെക്കോടതിയുടെ നിർദേശം. ചാനലിൽ അവതരിപ്പിച്ച പരിപാടിക്കെതിരെ ഉയർന്ന സെെബർ ആക്രമണവും വധഭീഷണിയും ചൂണ്ടിക്കാട്ടി അപർണ നൽകിയ ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഇടക്കാല ഉത്തരവിട്ടത്.ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസിനും നിർദേശിച്ചു. ഹർജി ഒക്ടോബർ 26ന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *