കൊച്ചി: ഡി.ജി.പി എസ്. ശ്രീജിത്തിനെതിരായ പരാതിയിലെ സർക്കാർ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പുതിയ ഹർജി. വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണം കൃത്യമായിരുന്നില്ലെന്ന് ആരോപിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്.(DGP S Sreejith, Kerala High Court Notice To DGP S Sreejith Government Over Petition)അഴിമതിയടക്കമുള്ള ഗുരുതര ആരോപണങ്ങളും ഹർജിയിൽ ഹർജിക്കാരൻ പരാതിപ്പെടുന്നു. വിഷയം വീണ്ടും അന്വേഷിക്കാൻ ഉത്തരവിടണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി, ഡി.ജി.പി എസ്. ശ്രീജിത്തിനും സംസ്ഥാന സർക്കാരിനും നോട്ടീസ് അയച്ചു. ഈ മാസം 31-നകം വിഷയത്തിൽ വ്യക്തമായ മറുപടിയും വിശദീകരണവും നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്
DGP എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി: സർക്കാരിനും ശ്രീജിത്തിനും നോട്ടീസയച്ച് ഹൈക്കോടതി
