വിദ്യാർഥി പ്രതിഷേധത്തിനെതിരെയുള്ള പൊലീസ് അതിക്രമം; ഉന്നതാധികാര സമിതി രൂപീകരിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരെ നടന്ന പൊലീസ് അതിക്രമം അന്വേഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. മുന്‍ സുപ്രീം കോടതി ജഡ്ജി ആര്‍ സുഭാഷ് റെഡ്ഡി അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് രൂപീകരിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പുറപ്പെടുവിച്ചു.പഞ്ചാബ് – ഹരിയാന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രവി ശങ്കര്‍, ഡല്‍ഹി ഹൈക്കോടതി മുന്‍ ജസ്റ്റിസ് ശാലിന്ദര്‍ കൗര്‍ സിബിഐ മുന്‍ ഡയറക്ടര്‍ ഋഷി കുമാര്‍ ശുക്ല, മേഘാലയ മുന്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ഡോ. എല്‍ ആര്‍ ബിഷ്‌ണോയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. വിദ്യാർഥികൾക്കെതിരെ പെല്ലറ്റ് ഗണ്‍, ഇലക്ട്രിക് ബാറ്റണ്‍ എന്നിവ ഉപയോഗിച്ചതുള്‍പ്പടെ ഒൻപത് വിഷയങ്ങൾ സമിതി അന്വേഷിക്കും

Leave a Reply

Your email address will not be published. Required fields are marked *