തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ എല്‍ഡിഎഫിന് തിരിച്ചടി. നിയമസഭയില്‍ ഇടത് വനിതാ എംഎല്‍എമാരെ കൈയ്യേറ്റം ചെയ്‌തെന്ന കേസ് റദ്ദാക്കി. കേസിലെ നാല് യുഡിഎഫ് എംഎല്‍എമാരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. മുൻ യുഡിഎഫ് എംഎൽഎമാരായ ശിവദാസൻ നായർ, ഡൊമനിക് പ്രസന്റേഷൻ, എം.എ വാഹിദ്, എ.ടി ജോർജ് എന്നിവരെ ഹൈക്കോടതി നേരത്തെ കേസിൽ നിന്നും ഒഴിവാക്കിയിരുന്നു.സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ച് വ്യക്തമാക്കി. നാട്ടിക എംഎല്‍എയായിരുന്ന ഗീതാ ഗോപിയാണ് പരാതിക്കാരി. 2015ൽ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് കയ്യാങ്കളി നിയമസഭയിൽ അരങ്ങേറിയത്. സംഘര്‍ഷത്തിനിടെ ഇടത് വനിതാ എംഎല്‍എമാരെ യുഡിഎഫ് എംഎല്‍എമാര്‍ കയ്യേറ്റം ചെയ്തു എന്നാരോപിച്ച് കേസെടുത്തത്.ഈ കേസിനെതിരെ യുഡിഎഫ് എംഎൽഎമാർ കോടതിയെ സമീപിച്ചു. വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്തിട്ടില്ലെന്നും യുഡിഎഫ് എംഎല്‍എമാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇനി എല്‍ഡിഎഫ് എംഎല്‍എമാര്‍ പ്രതികളായ നിയമസഭ കയ്യാങ്കളിക്കേസ് മാത്രമാണ് നിലനില്‍ക്കുന്നത്. അതിന്റെ വിചാരണ സെപ്റ്റംബറില്‍ നടന്നേക്കും.
നിയമസഭാ കയ്യാങ്കളി കേസ്; സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി
