റഷ്യ-യുക്രെയ്ൻ യുദ്ധം: ഇന്ത്യക്കാരുടെ കുടുംബങ്ങളെ സഹായിക്കാൻ നോഡൽ ഓഫിസർ; സുപ്രീം കോടതി നിർദേശം

ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പങ്കെടുക്കുന്നതിനിടെ മരിക്കുകയോ കാണാതാവുകയോ പരിക്കേൽക്കുകയോ ചെയ്‌ത ഇന്ത്യക്കാരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിൽ (എം.ഇ.എ) ഒരു നോഡൽ ഓഫിസറെ നിയമിക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്‌ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.ഡി.എൻ.എ പരിശോധനയും നഷ്‌ടപരിഹാരവുംയുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി കുടുംബാംഗങ്ങളുമായി ഡി.എൻ.എ പരിശോധന നടത്തുന്നതിന് സൗകര്യമൊരുക്കാനും വിദേശകാര്യ മന്ത്രാലയത്തോട് കോടതി നിർദേശിച്ചിട്ടുണ്ട്. ഇതിനുപുറമെ, ന്യൂഡൽഹിയിലെ റഷ്യൻ എംബസിക്ക് മുമ്പാകെ നഷ്ടപരിഹാര ക്ലെയിമുകൾ ഫയൽ ചെയ്യുന്നതിന് ബാധിക്കപ്പെട്ട കുടുംബങ്ങളെ സഹായിക്കാനും മന്ത്രാലയത്തിന് നിർദേശം നൽകി. കുടുംബങ്ങൾക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസിലാക്കുന്നതിനായി ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അപ്‌ഡേറ്റുകളും പ്രാദേശിക ഭാഷകളിൽ തന്നെ ലഭ്യമാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും നഷ്ടപരിഹാരം നേടിയെടുക്കുന്നതിനും കുടുംബങ്ങൾക്ക് ആവശ്യമായ നിയമസഹായങ്ങൾ നൽകാൻ ദേശീയ ലീഗൽ സർവീസസ് അതോറിറ്റിക്കും (നാൽസ) സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റികൾക്കും സുപ്രീം കോടതി നിർദേശം നൽകി. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പങ്കെടുക്കാൻ നിർബന്ധിതരായതിനെ തുടർന്ന് മരിക്കുകയോ കാണാതാവുകയോ ചെയ്തവരുടെ കുടുംബാംഗങ്ങൾ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ സുപ്രധാന ഇടപെടൽ.

Leave a Reply

Your email address will not be published. Required fields are marked *